കൊച്ചി: പിതാവിന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ നല്‍കിയത്.
ഈ മാസം ആറാം തീയതി രാവിലെ 7 മുതല്‍ 11വരെ വീട്ടില്‍ നടക്കുന്ന ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കമമെന്നാണ് ദിലീപിന്റെ അപേക്ഷ. കഴിഞ്ഞ 7 വര്‍ഷമായി താന്‍ ഈ ചടങ്ങില്‍ പങ്കെടുക്കാറുണ്ടെന്നും അതിനാല്‍ പോകാന്‍ അനുവദിക്കണമെന്നും ദിലീപ് കടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
Discussion about this post