ശ്രീനഗര്‍: വീരമൃത്യു വരിച്ച ധീര ജവാന്‍ ഉമര്‍ ഫയാസിന്റെ കൊലപാതകിയെ ഇന്ത്യന്‍ സൈന്യം വധിച്ചു. ജമ്മു കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കറെ ത്വയിബ ഭീകരന്‍ ഇഷ്ഫാഖ് അഹമ്മദ് പാഡറിനെ സുരക്ഷാ സേന പോരാട്ടത്തില്‍ വകവരുത്തുകയായിരുന്നു. രാവിലെ കുല്‍ഗാമിലെ താന്ത്രേപോരയിലാണ് ഏറ്റുമുട്ടലിലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സും പ്രത്യേക സേനയും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. ലഫ്റ്റനന്റ് ഉമര്‍ ഫയാസിനെ മെയിലാണ് ലഷ്‌കര്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി അരുംകൊലചെയ്തത്.












