Friday, October 16, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണം വാരാഘോഷം സമാപനം: സാംസ്‌കാരിക ഘോഷയാത്ര മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

by Punnyabhumi Desk
Sep 8, 2017, 02:14 pm IST
in കേരളം

തിരുവനന്തപരം: ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര 9ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ്ഓഫ് ചെയ്യുമെന്ന് ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വാദ്യമേളമായ കൊമ്പ് മുഖ്യകലാകാരന് നല്‍കി ടൂറിസം മന്ത്രി വാദ്യമേളങ്ങള്‍ക്കും തുടക്കം കുറിക്കും. ഇത്തവണ കേരളത്തിന് പുറമെ പത്തു സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി പറഞ്ഞു.

ആസാം, രാജസ്ഥാന്‍, ഹരിയാന, ജമ്മുകാശ്മീര്‍, ബംഗാള്‍, ആന്ധ്രപ്രദേശ്, തെലിങ്കാന, കര്‍ണ്ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളാണുണ്ടാവുക. 180 കലാകാരന്‍മാരാണ് ഇത്തരത്തില്‍ അണിനിരക്കുക. ആയിരത്തിലധികം കലാകാരന്‍മാര്‍ വര്‍ണാഭമായ ഘോഷയാത്രയില്‍ അണിനിരക്കും. 94 ഫ്‌ളോട്ടുകളും 63 കലാരൂപങ്ങളുമുണ്ടാവും. 34 ലക്ഷം രൂപയാണ് ഘോഷയാത്രയ്ക്ക് ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഘോഷയാത്രയുടെ തുടക്കത്തില്‍ അശ്വാരൂഡ സേനയും തൊട്ടുപിന്നില്‍ മുത്തുക്കുടയേന്തിയ കേരളീയ വേഷം ധരിച്ച നൂറു പുരുഷന്‍മാരും അണിനിരക്കും. ഒപ്പം ഓലക്കുടയുമായി മോഹിനിയാട്ടം നര്‍ത്തകിമാരുണ്ടാവും. കൂടാതെ വേലകളി, ആലവട്ടം, വെഞ്ചാമരം, തെയ്യം, വേലകളി, പടയണി, കഥകളി, പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്തുകാവടി, അമ്മന്‍കുടം, മയൂര നൃത്തം, പരുന്താട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, കുമ്മാട്ടിക്കളി, പൊയ്ക്കാല്‍ക്കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തംവീശല്‍, വിവിധ മേളങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും. ബാന്റുമേളം, പെരുമ്പറ മേളം തുടങ്ങി വ്യത്യസ്തമായ മേളങ്ങളും അണിനിരക്കും. കേരളത്തിന്റെ ഉത്‌സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും ഇത്തവണയുണ്ടാവും.

നാടിന്റെ മതമൈത്രി വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും പരിപാടികളും ഇതോടൊപ്പം അവതരിപ്പിക്കും. വിവിധ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിഷയാധിഷ്ഠിത ഫ്‌ളോട്ടുകളാണ് ഇത്തവണ ഘോഷയാത്രയിലുണ്ടാവുക. സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഫ്‌ളോട്ടുകളും അവതരിപ്പിക്കും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാവും ഇത്തവണത്തെ ഘോഷയാത്രയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായു പാറയുടെ ആവിഷ്‌കാരമാണ് ടൂറിസം വകുപ്പിന്റെ ഫ്‌ളോട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്‍പമെന്ന ഖ്യാതി ഇതിനകം നേടിയ ജഡായു പാറയിലെ ശില്‍പം ഡിസംബറില്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. കേരളീയ പൈതൃകവും സിനിമയും സാഹിത്യവും സ്ത്രീശാക്തീകരണവും സ്ത്രീ സുരക്ഷയും ആരോഗ്യശീലങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയും വിവിധ തരത്തിലുള്ള ജീവിത സുരക്ഷാ സന്ദേശങ്ങളും ഫ്‌ളോട്ടുകളുടെ വിഷയങ്ങളാവും. വൈകുന്നേരം 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ജേതാക്കളാകുന്ന ഫ്‌ളോട്ടുകള്‍ക്കും അത്തപ്പൂക്കളം, തിരുവാതിരകളി മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാവും. ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാര്‍, വെള്ളയമ്പലം, കെല്‍ട്രോണ്‍, കോപ്പറേഷന്‍, പാളയം, യൂണിവേഴ്‌സിറ്റി കോളേജ്, സ്റ്റാച്യു, ആയുര്‍വേദ കോളേജ് ജംഗ്ഷന്‍, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളില്‍ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സിന്റ 9 യൂണിറ്റുകളും സ്ഥലത്തുണ്ടാവും. ഘോഷയാത്രക്കെത്തുന്ന കാണികള്‍ക്കായി എസ് ബി ഐ ലൈഫ് ഇന്‍ഷ്വറന്‍സ് കുടിവെള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഘോഷയാത്രക്ക് സുരക്ഷ ഒരുക്കാന്‍ 1200 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രകാശ് പറഞ്ഞു. ടി.കെ. മുരളി എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, അഡി. ഡയറക്ടര്‍ ജാഫര്‍ മാലിക്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies