Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആര്‍ദ്രം മിഷനില്‍ ഹോമിയോപ്പതിക്ക് മികച്ച പരിഗണന നല്‍കി: മന്ത്രി കെ.കെ. ശൈലജ

by Punnyabhumi Desk
Sep 15, 2017, 05:51 pm IST
in കേരളം

തിരുവനന്തപുരം: ആര്‍ദ്രം മിഷനില്‍ ഹോമിയോപ്പതിക്ക് മികച്ച പരിഗണന നല്‍കിയിട്ടുണ്ടെന്ന് ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹോമിയോ ഡയറക്ടറേറ്റ്, ഫാര്‍മസി കോളേജ്, ലേഡീസ് ഹോസ്റ്റല്‍ എന്നിവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുഷ് വകുപ്പിന്റെ വളര്‍ച്ചയ്ക്കുവേണ്ടി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ നടത്തി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, ഔഷധിയുടെ മരുന്നുത്പാദനക്ഷമത ഉയര്‍ത്താന്‍ പദ്ധതി എന്നിവയ്ക്ക് നടപടി തുടങ്ങി. ആയുര്‍വേദ ആശുപത്രികളില്ലാത്ത നാലു പഞ്ചായത്തുകളില്‍ക്കൂടി ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിച്ച് കേരളത്തെ സമ്പൂര്‍ണ ആയുര്‍വേദ ഗ്രാമമാക്കാന്‍ നടപടി ആരംഭിച്ചതിനൊപ്പം ഹോമിയോപ്പതിയിലും വന്‍ കുതിച്ചു ചാട്ടത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഹോമിയോ ഡിസ്‌പെന്‍സറികളില്ലാത്ത 49 പഞ്ചായത്തുകളില്‍ ഡിസ്‌പെന്‍സറി തുടങ്ങും. ഈ വര്‍ഷം പകുതിയെങ്കിലും അനുവദിക്കും. തസ്തിക സൃഷ്ടിക്കാനുള്ള നടപടികള്‍ക്കായി ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഹോമിയോ ഡയറക്ടറേറ്റ് സ്ഥാപിക്കാന്‍ ഈ സര്‍ക്കാര്‍ ഏഴരക്കോടി രൂപ അനുവദിച്ചു. നേരത്തേ സമാഹരിച്ച പത്തുകോടി ഉള്‍പ്പെടെ പതിനേഴരക്കോടി ചെലവില്‍ അഞ്ചു നിലകളിലായി 3522 ച. മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഹോമിയോപ്പതി ഡയറക്ടറേറ്റിന്റെ നിര്‍മാണം വേഗം പൂര്‍ത്തിയാക്കും. മൂന്ന് നിലകളില്‍ 1982 ച.മീ. വിസ്തീര്‍ണത്തില്‍ ഫാര്‍മസി കോളേജ് നിര്‍മിക്കാന്‍ 8.25 കോടി രൂപയും 1893 ച.മീറ്റര്‍ വിസ്തീര്‍ണത്തില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടം നിര്‍മിക്കാന്‍ 9.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ഹോമിയോ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ 41 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ പുതിയ പി.ജി.കോഴ്‌സ് ആരംഭിച്ചു. പി.ജി., യു.ജി., വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപന്റ് വര്‍ധിപ്പിച്ചു. വകുപ്പില്‍ റിസര്‍ച്ചിനും, അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും വിഭാഗങ്ങള്‍ ആരംഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതിയ വന്ധ്യതാ ചികിത്സ ക്ലിനിക് ആരംഭിച്ചു. 46 ലക്ഷം രൂപ ചെലവില്‍ കണ്ണൂരിലെ ജനനി വന്ധ്യതാ ചികിത്സ സെന്റര്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിന് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ മാത്രം 20 കോടി രൂപ ഹോമിയോ വകുപ്പിന് അനുവദിച്ചു. കൂടാതെ എല്ലാ ജില്ലയിലും തെരഞ്ഞെടുത്ത ഹോമിയോ ആശുപത്രികളില്‍ കാന്‍സര്‍ സാന്ത്വന പരിചരണ യൂണിറ്റുകള്‍ ആരംഭിച്ചു. ജീവിതശൈലീരോഗചികിത്സയ്ക്ക് സൗകര്യങ്ങള്‍ ഒരുക്കി. ഓരോ ജില്ലയിലെയും മികച്ച ഒരു ഹോമിയോ ആശുപത്രിയെ മാതൃകാ ആശുപത്രിയായി ഉയര്‍ത്തും. ഹോമിയോ മരുന്നുത്പാദന യൂണിറ്റായ ഹോംകോയുടെ ഉന്നമനത്തിനായി 62 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. വണ്ടൂരില്‍ ദേശീയ നിലവാരത്തിലുള്ള കാന്‍സര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ വി.കെ. പ്രശാന്ത്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ജയ, മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ ശില്‍പ കെ., പി ഡബ്ല്യുഡി സ്‌പെഷ്യല്‍ ഡിവിഷന്‍ എക്‌സി. എന്‍ജിനീയര്‍ ജ്യോതി തുടങ്ങിയവര്‍ സംബന്ധിച്ചു

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies