കൊച്ചി: ഒന്നാം വിളയുടെ വിളവെടുപ്പ് ആരംഭിച്ച ശേഷം സംസ്ഥാനത്ത് ഇതുവരെ 18,000 ടണ്‍ നെല്ല് കര്‍ഷകരില്‍ നിന്ന് സംഭരിച്ചതായി സപ്ലൈകോ ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. നെല്ല് വില കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴി ഉടന്‍ തന്നെ നല്കനുള്ള സംവിധാനവും പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ്, പാലക്കാട്, കോട്ടയം എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, ത്യശ്ശൂര്, കോഴിക്കോട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്യഷിവകുപ്പില് നിന്നുള്ള ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ സപ്ലൈകോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കേന്ദ്രങ്ങള്‍ നേരത്തെ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്ത് അനുവദിച്ചിട്ടുള്ള പ്രത്യേക കേന്ദ്രത്തിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. ആകെ 45 മില്ലുകളെയാണ് സപ്ലൈകോ ഇത്തവണ നെല്ല് സംഭരണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനനുസരിച്ച് നെല്ല് സംഭരണത്തിനായി മില്ലുകള്‍ക്ക് പാടശേഖരം അനുവദിക്കുന്നതിനുള്ള കുററമറ്റ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സംഭരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ഉദ്യോഗസ്ഥരെ കൂടുതലായി ക്യഷി വകുപ്പില്‍ നിന്ന് നിയോഗിച്ചിട്ടുണ്ട്. സംഭരണ വിലയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കിലോഗ്രാമിന് 80 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഈ വര്‍ഷം കിലോഗ്രമിന് 23.30 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഇതില്‍ 7.80 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന നെല്‍ ക്യഷി പ്രോത്സാഹനബോണസും ബാക്കി 15.50 രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള തറവിലയുമാണ്. സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിന് കാനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്‍ഡ്യ, ഫെഡറല്‍ ബാങ്ക്, വിജയാ ബാങ്ക്, ത്യശ്ശൂര്, പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലാ കോഓപ്പറേറ്റീവ് ബാങ്കുകള്‍ എന്നിവയുമായി ചേര്‍ന്ന് പ്രത്യേക സൗകര്യം ഒരുക്കിയതായും സി.എം.ഡി അറിയിച്ചു. എസ്.ബി,ഐ യുമായി ഇതു സംബന്ധിച്ചുള്ള കരാര്‍ ഒപ്പുവയ്ക്കും.
നെല്ല് സ്വീകരിച്ചതിന് മില്ലുകള്‍ നല്കുന്ന പാഡി റെസീപ്റ്റ് ,ഷീറ്റുമായി കര്‍ഷകര്‍ അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളെ സമീപിച്ചാല്‍ ബാങ്കുകള്‍ അവര്‍ക്ക് എലിജിബിലിറ്റി സര്ട്ടിഫിക്കററ് നല്‍കും. ഇത് രണ്ടും ബന്ധപ്പെട്ട പാഡി പെയ്മെന്റ് ഓഫീസില്‍ നല്കിയാല് അവിടെ നിന്നും ഉടന്‍ തന്നെ ബാങ്കിലേക്ക് പേയ്മെന്റ് ഓര്‍ഡര്‍ നല്കി കര്‍ഷകരുടെ അക്കൗണ്ടില്‍ തുക വരവ് വയ്ക്കുന്നതിനുള്ള സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഒക്ടോബര്‍ മുതല്‍ 2018 ജനുവരി 31 വരെയുള്ള കൊയ്ത്തു സീസണില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നുള്ള മുഴുവന്‍ നെല്ലും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ സംഭരിക്കാനുള്ള എല്ലാ സംവിധാനവും സപ്ലൈകോ ഒരുക്കിയിട്ടുണ്ടെന്നും നെല്ലു സംഭരണത്തിന്റെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും സി.എം.ഡി അറിയിച്ചു.
Discussion about this post