തിരുവനന്തപുരം: മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ കേരള ഓണ്‍ലൈന്‍ മൈനിംഗ് പെര്‍മിറ്റ് അവാര്‍ഡിംഗ് സര്‍വീസസിന്റെ (KOMPAS) ഭാഗമായി (കരിങ്കല്ലിനായി) മാത്രം പൈലറ്റ് പ്രോജക്ടായി ഇപാസ് വിതരണം എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. കരിങ്കല്ല് (ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍) ഖനനത്തിനും വില്പനയ്ക്കും അനുമതി ലഭിച്ചവര്‍ക്ക് പാസുകള്‍ ഇ-പാസായി അനുവദിക്കും. ഇതിനായി വാഹന എന്റേള്മെന്റും യൂസര്‍ രജിസ്ട്രേഷനും നടത്താത്തവര്‍ ഉടന്‍ നടത്തണമെന്ന് വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ www.portal.dmg.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. സംശയ നിവാരണങ്ങള്‍ക്കായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. സോഫ്റ്റ് വെയര്‍ സംബന്ധമായ വിവരങ്ങള്‍ക്ക്: എറണാകുളം ജില്ലാ ഓഫീസ് 7736361309, തിരുവനന്തപരും ജില്ലാ ഓഫീസ് 8289840482, തിരുവനന്തപരും ഡയറക്ടറേറ്റ് 04712556119 (എക്സ്റ്റന്‍ഷന്‍ 218).
Discussion about this post