തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ ബിജെപിനിയമസഭയിലെത്തുമെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് സുഷമസ്വരാജ്. തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും ഭരണവിരുദ്ധവികാരം ശക്തമാണ്. ഭരണവിരുദ്ധവികാരം കേന്ദ്രഭരണത്തോടുള്ള പ്രതിഷേധം, ബിജെപിയോടുള്ള ആഭിമുഖ്യം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകം. അക്കൗണ്ട് തുറക്കുക മാത്രമല്ല ബിജെപി ഇത്തവണ കേരളത്തില്‍ ഇക്കുറി മികച്ച വിജയം നേടും. തിരുവനന്തപുരം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സുഷമ സ്വരാജ് പറഞ്ഞു.
നല്ല രീതിയില്‍ ഭരിക്കാനോ നല്ല പ്രതിപക്ഷമാകാനോ എല്‍ഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞിട്ടില്ല. നല്ലഭരണം പോലെ തന്നെ ഗൗരവമുള്ളതാണ് നല്ല പ്രതിപക്ഷവും. യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ കടമ കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ നിയമസഭയില്‍ ബിജെപി അംഗം ഉണ്ടാകണം. സിപിഎമ്മുമായി ബിജെപി ധാരണയിലാണെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. അരുണ്‍ ജെയ്റ്റ്ലിയെപ്പറ്റിയുള്ള വിക്കിലിക്സ് വാര്‍ത്ത സുഷമ നിഷേധിച്ചു. ക്രിക്കറ്റ് നയതന്ത്രത്തെ ബിജെപി പിന്തുണയ്ക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി സുഷമ പറഞ്ഞു. കളിക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ ഇത് വഴിതെളിക്കും.
നേമത്തും കാട്ടാക്കടയിലും ഇന്നലെ നടന്ന വനിതാ സംഗമങ്ങളിലും സുഷമസ്വരാജ് പങ്കെടുത്തു. മലയാളികള്‍ക്ക് കേരളത്തില്‍ തന്നെ ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് വനിതാ സംഗമങ്ങളില്‍ അവര്‍ പറഞ്ഞു. സ്ത്രീകള്‍ പോലും കുടുംബത്തെ വിട്ട് മറുനാടുകളില്‍ ജോലിക്കുപോകുന്നു. എല്ലാവര്‍ക്കും ആഗ്രഹം സ്വന്തം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയാനാണ്. അതിനനുസരിച്ച് ജോലി നാട്ടിലില്ലാത്തതാണ് കാരണം. സംസ്ഥാനം ഭരിച്ച സര്‍ക്കാരുകളുടെവികസന കാഴ്ചപ്പാടിന്റെ കുഴപ്പമാണിതിനു കാരണം. ലക്ഷക്കണക്കിനു പേര്‍ വന്നുപോകുന്ന ശബരിമലയില്‍ ഒരു സൗകര്യവും ഒരുക്കാന്‍ കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്കായില്ല. ജനാധിപത്യം നിലനില്‍ക്കുന്നതും വനിതകള്‍ക്ക് തുടക്കം മുതലേ തുല്യപ്രാധാന്യം കിട്ടുന്നു എന്നതും ഭാരതത്തിലെ വനിതകളുടെ സൗഭാഗ്യമാണ്. ഇത് നേരായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. കാവല്‍ക്കാരന്റെ ഭാഗമാണ് പ്രതിപക്ഷത്തിന് നിര്‍വ്വഹിക്കാനുള്ളത്. ഭരണക്കാരെ ശരിയായ ദിശയില്‍ ഭരിപ്പിക്കാന്‍ കഴിയുന്ന പ്രതിപക്ഷമാണ് വേണ്ടത്. കേരളത്തിലും ബിജെപിയുടെ ശബ്ദം ഉണ്ടാകണം. ഇത്തവണ അതുണ്ടാകും. ഒന്നിലധികം പേര്‍ ബിജെപി എംഎല്‍എമാരായി കേരള നിയമസഭയില്‍ കാണും. സുഷമ സ്വരാജ് പറഞ്ഞു.
Discussion about this post