Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സംസ്ഥാനത്തെ ജില്ലാ ആശുപത്രികളില്‍ നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യം: മുഖ്യമന്ത്രി

by Punnyabhumi Desk
Nov 25, 2017, 05:53 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ എന്റോള്‍മെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍ പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അക്ഷയ വഴിയുള്ള സേവനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. സംസ്ഥാനത്ത് കൂടുതല്‍ അക്ഷയ കേന്ദ്രങ്ങളെ ബാങ്കിംഗ് കിയോസ്‌കുകളാക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും വിവരസാങ്കേതികാതിഷ്ഠിത ക്രയവിക്രയം പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പദ്ധതി ഡിസംബറില്‍ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക.

ചില അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. അക്ഷയ കേന്ദ്രങ്ങളില്‍ സാങ്കേതികത്വം പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയുണ്ടാവരുത്. സേവനങ്ങള്‍ സുതാര്യമായും കാര്യക്ഷമമായും വീട്ടുപടിക്കല്‍ എത്തിക്കാന്‍ അക്ഷയയ്ക്കാവണം. കാലം മാറുന്നതിനനുസരിച്ച് അക്ഷയ കേന്ദ്രങ്ങള്‍ നവീകരിക്കപ്പെടണം. കമ്പ്യൂട്ടര്‍ സാക്ഷരതയിലും ഇ ഗവേണന്‍സിലും കേരളത്തെ മുന്നിലെത്തിക്കാന്‍ അക്ഷയ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. എല്ലാ മലയാളികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കാന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച സംരംഭകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

കേരള പി. എസ്. സി ചെയര്‍മാന്‍ അഡ്വ. എ. കെ. സക്കീര്‍ അദ്ധ്യക്ഷത വഹിച്ചു. അക്ഷയ ഡയറക്ടര്‍ ശ്രീറാം സാംബശിവറാവു, കൗണ്‍സലര്‍ ഐ. പി. ബിനു, ബി. എസ്. എന്‍. എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി. ടി. മാത്യു, എസ്. ബി. ഐ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍, ഐ. ടി. മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies