Monday, August 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശുദ്ധ ജലവിതരണമലിനജല നിര്‍മാര്‍ജന രംഗത്ത് സാങ്കേതിക വിദ്യ: സ്റ്റാര്‍ട്ടപ് മിഷനുമായി ധാരണാ പത്രം ഒപ്പുവച്ചു

by Punnyabhumi Desk
Jan 12, 2018, 04:02 pm IST
in കേരളം

*ഇനി മാന്‍ഹോളിനു പകരം റോബോഹോള്‍

തിരുവനന്തപുരം: ശുദ്ധ ജലവിതരണമലിനജല നിര്‍മാര്‍ജന രംഗത്ത് യന്ത്ര സാമഗ്രികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ് മിഷനുമായി സഹകരിച്ച് ആവിഷ്‌കരിക്കുന്ന കേരള വാട്ടര്‍ അതോറിറ്റി ഇന്നോവേഷന്‍ സോണ്‍ (ക്വിസ്) പദ്ധതിയുടെ ധാരണാപത്രം ഒപ്പുവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെയും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെയും സാന്നിധ്യത്തിലാണ് ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനാമോള്‍, സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ സജി ഗോപിനാഥ് എന്നിവര്‍ ഒപ്പുവച്ചത്.

ക്വിസ് പദ്ധതിയില്‍ പെടുത്തി യന്ത്ര സഹായത്തോടെ സ്വീവേജ് പൈപ്പുകളിലും മാന്‍ഹോളുകളിലും മാലിന്യം അടിഞ്ഞുകൂടുന്നത് റോബോട്ടുകളെ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള നവീന സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ് സംരംഭമായ ജെന്‍ റോബോട്ടിക്‌സ് പരിചയപ്പെടുത്തി.

ജെന്‍ റോബോട്ടിക്‌സ് ടീമംഗങ്ങളായ വിമല്‍ ഗോവിന്ദ് എം.കെ., റാഷിദ് കെ., അരുണ്‍ ജോര്‍ജ്, നിഖില്‍ എന്‍.പി., ജലീഷ് പി., ശ്രീജിത്ത് ബാബു ഇ.ബി., അഫ്‌സല്‍ മുട്ടിക്കല്‍, സുജോദ് കെ, വിഷ്ണു പി.കെ. എന്നിവരെ മുഖ്യമന്ത്രി അനുമോദിച്ചു. സാങ്കേതികവിദ്യാ രംഗത്തെ തുടക്കക്കാര്‍ ഇതിന് മാതൃകയായത് അഭിനന്ദനീയമാണ്. ഈ മികവുറ്റ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൃത്തിഹീനമായ മാന്‍ഹോളില്‍ മനുഷ്യന്‍ ഇറങ്ങിനിന്ന് മാലിന്യം കോരി വൃത്തിയാക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് പലേടത്തുമുള്ളത്. മാന്‍ഹോളിലിറങ്ങി ആളുകള്‍ മരണപ്പെട്ട സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. യാതൊരു ശുചിത്വസുരക്ഷിതത്വ ക്രമീകരണവുമില്ലാതെ മാന്‍ഹോളിലിറങ്ങി മനുഷ്യര്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് മാന്‍ഹോള്‍ ശുചീകരണത്തിന് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ആലോചനയുമായി ജല അതോറിറ്റി മുന്നോട്ടുപോയത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies