ദുബായ്: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരും. മൃതദേഹം വിട്ടുനല്‍കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്കി. മരണം സംബന്ധിച്ച അന്വേഷണം നടത്തിയ ശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുനല്‍കാനുള്ള അനുമതി പത്രം നല്‍കിയത്. എംബാം നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മൃതദേഹം മുംബൈയില്‍ എത്തിക്കാനാണ് ബന്ധുക്കളും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും ശ്രമിക്കുന്നത്.
ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് പോലീസിന് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഭ്യൂഹങ്ങളെല്ലാം തള്ളിയാണ് മൃതദേഹം വിട്ടുനല്‍കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനുമതി നല്‍കിയത്. ഇതോടെ കേസ് അവസാനിക്കുമെന്നാണ് കരുതുന്നത്. ശ്രീദേവിയുടേത് അപകടമരണം തന്നെയെന്ന നിലപാടിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഭര്‍ത്താവ് ബോണി കപൂറിന് പുറമേ ബന്ധുക്കളെയും ഹോട്ടല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ദുബായിലെ ആഡംബര ഹോട്ടലിനുള്ളിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാന്‍ കയറിയ ശ്രീദേവിയെ 15 മിനിറ്റിന് ശേഷവും കണാതെ വന്നതോടെ ഭര്‍ത്താവ് ബോണി കപൂര്‍ വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ചലനമറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
Discussion about this post