ശബരിമല: കര്‍ക്കടകമാസ പൂജയ്‌ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നലെ വൈകുന്നേരം തുറന്നു. തന്ത്രി കണ്‌ഠര് മഹേശ്വരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ജി.വിഷ്‌ണു നമ്പൂതിരിയാണ് നട തുറന്നത്. ഇന്നു രാവിലെ മുതല്‍ പതിവു പൂജകളാരംഭിക്കും. നിറപുത്തരി ഉത്സവത്തിനായി 22നു വൈകുന്നേരം 5.30നു വീണ്‌ടും നട തുറക്കും. കാര്‍ഷിക സമൃദ്ധിയുടെ അടിസ്ഥാനമായി നടക്കുന്ന നിറപുത്തരി ആഘോഷം 23നാണ്.












