Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

യുവാക്കളെ വഴിതെറ്റിക്കുന്ന ശക്തികള്‍ക്കെതിരെ അവബോധമുണ്ടാകണം: ഗവര്‍ണര്‍

by Punnyabhumi Desk
Mar 21, 2018, 06:07 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: യുവജനങ്ങളെ വഴിതെറ്റിക്കുന്ന ശക്തികള്‍ക്കെതിരെ അവബോധമുണ്ടാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നോര്‍ത്ത് ഈസ്റ്റ് യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവതയുടെ ശക്തിയും സാഹസികതയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന സംഘങ്ങള്‍ ചൂഷണം ചെയ്യുന്ന സാഹചര്യമുണ്ട്. യുവജനങ്ങളെ നിക്ഷിപ്തതാത്പര്യമുള്ളവര്‍ വഴിതെറ്റിക്കുന്നതില്‍ നിന്ന് രക്ഷിക്കാനുള്ള ഉത്തരവാദിത്തം നമ്മള്‍ക്കുണ്ട്. ഇതിനുള്ള അവബോധവും രാഷ്ട്രനിര്‍മാണത്തിനുള്ള ആവേശവും അവരിലുണ്ടാകാനുള്ള ശ്രമങ്ങള്‍ വേണം. നമ്മുടെ പ്രഗത്ഭരായ നിരവധി ചിന്തകരെ യുവശക്തി ആവേശപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ പരിവര്‍ത്തനം യാഥാര്‍ഥ്യമാകണമെങ്കില്‍ ദേശീയ വിഭവങ്ങളും, വികസനവും, അവസരങ്ങളും എല്ലാ ജനങ്ങളിലും, പ്രത്യേകിച്ച് യുവാക്കളില്‍ എത്തണം. മികച്ച വിദ്യാഭ്യാസവും സാമൂഹ്യപ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഗുണപരമായ ചിന്തകള്‍ യുവാക്കളില്‍ വളര്‍ത്താനാകും. വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും തൊഴില്‍ സാധ്യതകളിലൂന്നിയ സാങ്കേതികപഠനം ആവശ്യമാണ്. നൈപുണ്യവികസനത്തിലൂന്നിയ വിദ്യാഭ്യാസത്തിന് ഇതിന് സാധിക്കും.

പൗരന്റെ മൗലിക കടമകള്‍ കൂടി യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായി മനസിലാക്കാന്‍ അവസരമൊരുക്കുന്നത് അഭിനന്ദനാര്‍ഹമാണ്. ലോകവും സംസ്‌കാരവും മുന്നോട്ടുപോകാന്‍ യുവാക്കളുടെ ശക്തിയാണ് ആവശ്യം. ലോകപൗരനായി വളരാന്‍ നമുക്ക് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതവും ആശയങ്ങളും അറിയണം. ഇത്തരം യൂത്ത് എക്‌സ്‌ചേഞ്ച് പദ്ധതികളിലൂടെ അതിന് കഴിയും. കേരളം എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോട് പെരുമാറുന്നതെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ മനസിലാക്കണം. ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണക്കാക്കി അവരുടെ സേവനങ്ങള്‍ക്ക് അംഗീകരിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

മികച്ച യൂത്ത് ക്ലബ്ബുകള്‍ക്കുള്ള പുരസ്‌കാരങ്ങളും ഗവര്‍ണര്‍ വിതരണം ചെയ്തു. ചടങ്ങില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.ബി. സതീഷ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നാഷനല്‍ സര്‍വീസ് സ്‌കീം റീജിയണല്‍ ഡയറക്ടര്‍ ജി.പി. സതീഷ്ബാബു ആശംസയര്‍പ്പിച്ചു. നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍
കെ. കുഞ്ഞഹമ്മദ് സ്വാഗതവും ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ബി. അലി സാബ്രിന്‍ നന്ദിയും പറഞ്ഞു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies