തൊടുപുഴ: ഇരുമുന്നണികളും വോട്ടു ബാങ്ക് രാഷ്‌ട്രീയത്തിന്റെ പിന്നാലെ പോയതാണ് മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ട് ദുരന്തത്തിനു കാരണമായതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ ഒ. രാജഗോപാല്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഒരു മതത്തിനെതിരേയും സമുദായത്തിനെതിരേയും ആരും സംസാരിക്കുന്നില്ല. എന്നാല്‍, മതമല്ല ഇവിടെ പ്രശ്‌നം. രാജ്യദ്രോഹപ്രവര്‍ത്തനമാണ്. ഇത്തരം തീവ്രവാദപ്രവര്‍ത്തനങ്ങളെ ലാഘവബുദ്ധിയോടെ നേരിട്ട എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വീഴ്‌ച വരുത്തി.
വിദേശശക്തികളില്‍നിന്നു പണം സ്വരൂപിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഉറവിടം കണ്ടെത്താന്‍പോലും പോലീസിനോ മുന്നണികള്‍ക്കോ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
Discussion about this post