തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ആര്‍ക്കിടെക്ടിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ലോക പൈതൃകദിനം ആചരിക്കുമെന്ന് സെന്റര്‍ ചെയര്‍മാന്‍ ജി.വിശ്വനാഥന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് വൈകീട്ട് 5.30ന് റസിഡന്‍സി ടവറില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഗൗരിപാര്‍വതിബായി ഉദ്ഘാടനം ചെയ്യും.
സെന്ററിന്റെ മേല്‍നോട്ടത്തില്‍ തലസ്ഥാനനഗരിയില്‍ ‘പൈതൃക നടത്തം’ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കോട്ടയ്ക്കകത്തെ ശ്രീപാദം കൊട്ടാരത്തില്‍നിന്ന് രണ്ടര കിലോമീറ്റര്‍ ചുറ്റളവിലാണ് ‘പൈതൃകനടത്തം’ പദ്ധതി ആലോചിക്കുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ രാവിലെ 6.30 മുതല്‍ 8 വരെയാണ് നടത്തം.
ഭാരവാഹികളായ കെ.ബി. ജയകൃഷ്ണന്‍, ഷിബു, അബുസലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post