കാഞ്ഞങ്ങാട്: ഏപ്രില്‍ 30, മെയ് 1 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന ഹിന്ദു ഐക്യവേദി 6-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം 30ന് നാല് മണിക്ക് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ഡോ.പ്രവീണ്‍ തൊഗാഡിയ ഉദ്ഘാടനം ചെയ്യും. വിവിധ സമ്മേളനങ്ങളില്‍ സുബ്രഹ്മണ്യ മഠത്തിലെ വിദ്യാ പ്രസന്ന തീര്‍ത്ഥ സ്വാമികള്‍, സ്വാമി വിവിക്താനന്ദ സരസ്വതി (ചിന്‍മയാ മിഷന്‍), ഇടനീര്‍ മഠം കേശവാനന്ദ ഭാരതി സ്വാമികള്‍, കര്‍ണാടക ഹിന്ദു ജാഗരണ വേദികെ സംസ്ഥാന സെക്രട്ടറി ജഗദീഷ് കാറന്ത് എന്നിവരും ഹിന്ദു ഐക്യവേദി സംസ്ഥാന ഭാരവാഹികളായ കെ.പി.ശശികല ടീച്ചര്‍, കുമ്മനം രാജ ശേഖരന്‍, എം.രാധാകൃഷ്ണന്‍, കെ. ഹരിദാസ്, കെ.ആര്‍.കണ്ണന്‍, ഇ.എസ്.ബിജു, അഡ്വ.കെ.പി.ഹരിദാസ്, എസ്.പി.ഷാജി, വി.സുശികുമാര്‍, ടി.വി.മുരളീധരന്‍ തുടങ്ങിയവരും പങ്കെടുക്കും. സമ്മേളനത്തിന്റെ വിജയത്തിനായി വിശ്വേശ്വര റാവു ചെയര്‍മാനും എസ്.പി.ഷാജി കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്.
Discussion about this post