കണ്ണൂര്‍: ഉരുള്‍പൊട്ടലില്‍ കേരള – കര്‍ണാടക അതിര്‍ത്തിയില്‍ അന്തര്‍സംസ്ഥാന പാത ഒലിച്ചുപോയി. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മാക്കൂട്ടം എന്ന സ്ഥലത്താണ് റോഡ് പൂര്‍ണമായും ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാനന്തവാടി വഴിയാണ് പോകുന്നത്.
ഈ പ്രദേശം മുഴുവന്‍ വെള്ളത്തിനടിയിലായതിനാല്‍ ഇതുവരെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. നാട്ടുക്കാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Discussion about this post