തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വീസിന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ളാഗ്ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങിയ ബസില്‍ 40 പുഷ് ബാക്ക് സീറ്റുകള്‍, സിസിടിവി ക്യാമറ, ജിപിഎസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ അഞ്ച് ദിവസം വീതമാണ് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുക. അനുയോജ്യമാണെന്നു കണ്ടാല്‍ മൂന്നൂറോളം ഇലക്ട്രിക് ബസുകള്‍ ഇറക്കാനാണ് കെഎസ്ആര്‍ടിസി ആലോചിക്കുന്നത്.












