കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ഇതിനു പകരം മറ്റൊരു ദിവസം പ്രവര്‍ത്തിദിനം ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
Discussion about this post