Sunday, June 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പൊന്നാനി മറൈന്‍ മ്യൂസിയം: ആദ്യഘട്ടം  ഉദ്ഘാടനം നവംബറില്‍

by Punnyabhumi Desk
Jul 14, 2018, 04:05 pm IST
in മറ്റുവാര്‍ത്തകള്‍

മലപ്പുറം: പൊന്നാനി മറൈന്‍ മ്യൂസിയത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി നവംബറില്‍ ഉദ്ഘാടനം ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളുടെ വിശദ പഠന റിപ്പോര്‍ട്ട് ഈ മാസം മുപ്പതിന് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. സിങ്കപ്പൂരിലെ യൂനിവേഴ്‌സല്‍ സ്റ്റുഡിയോയുടെ മാതൃകയില്‍ ടൂറിസം വകുപ്പാണ് മറൈന്‍ മ്യൂസിയം നിര്‍മിക്കുന്നത്. ചമ്രവട്ടം പ്രോജക്ട് ഓഫിസിനോട് ചേര്‍ന്നു പൊന്നാനിയില്‍ ഭാരതപ്പുഴയോരത്ത് നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 5.36 കോടി രൂപയാണ് ചെലവ്. 4. 36 കോടി രൂപ ടൂറിസം വകുപ്പും ഒരു കോടി രൂപ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുമാണ് അനുവദിച്ചിട്ടുള്ളത്. മ്യൂസിയം കെട്ടിടം, ഷാര്‍ക്ക് പൂള്‍, ബൈസിക്കിള്‍ ട്രാക്ക്, റോളര്‍ സ്‌കേറ്റിംഗ് ട്രിബ്, ടോയ്‌ലെറ്റ് ബ്ലോക്ക്, വിളക്കു കാല്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒമ്പത് കോടി രൂപയുടെ നിര്‍മാണ പ്രവൃത്തി നടക്കും. കടലിനടിയിലെ അത്ഭുത ദൃശ്യങ്ങളെ അതേ രീതിയില്‍ മ്യൂസിയത്തില്‍ അവതരിപ്പിക്കുന്ന 16 ഡി ദൃശ്യചാരുതയോടെയുള്ള അക്വാറിയമാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ടണല്‍ വാക്കിനുള്ള സൗകര്യവും കടല്‍ ഗതാഗതവും ചരിത്രവുമായി ബന്ധപ്പെട്ട പുരാതന രേഖകള്‍ സൂക്ഷിക്കുന്ന മ്യൂസിയവും രണ്ടാം ഘട്ടത്തിലുണ്ട്. ഒമ്പത് കോടി രൂപ ചെലവു വരുന്ന രണ്ടാം ഘട്ടത്തില്‍ ആദ്യ പടിയായി 4.9 കോടി രൂപയുടെ പ്രവൃത്തികളാണ് നടത്തുക. സംസ്ഥാന നിര്‍മിതികേന്ദ്രക്കാണ് നിര്‍മാണ ചുമതല. രാജ്യത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ സംരംഭമെന്ന നിലയിലാണ് മറൈന്‍ മ്യൂസിയം വിഭാവനം ചെയ്തിട്ടുള്ളത്. കായല്‍, പുഴ, കടല്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളും ജീവജാലങ്ങളും ഒരു മേല്‍ക്കൂരക്ക് കീഴില്‍ ഉള്‍ക്കൊള്ളിച്ചാണ് മ്യൂസിയം ഒരുക്കുന്നത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 60-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്: അറസ്റ്റിലായ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

ജൂനിയര്‍ അഭിഭാഷകയെ ആക്രമിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ജാമ്യമില്ല; മെയ് 27 വരെ റിമാന്‍ഡ് ചെയ്തു

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies