ശ്രീനഗര്‍: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരനെ സുരക്ഷ സേന വധിച്ചു. ജമ്മു കാഷ്മീരിലെ കഠുവയിലൂടെയാണ് ഇയാള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞു കയറ്റം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു ബിഎസ്എഫ് നടത്തിയ വെടിവയ്പിലാണ് പാക് പൗരന്‍ കൊല്ലപ്പെട്ടത്. പാക് പൗരനു മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അത് ഗൗനിച്ചില്ലെന്നും സൈന്യം പറഞ്ഞു.












