തിരുവനന്തപുരം: സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് മേധാവി ലോഹ് നാഥ് ബെഹ്റ. വിശ്വാസം സംരക്ഷിക്കാന്‍ വിശ്വാസികള്‍ ഉണ്ടാവും അത് തങ്ങള്‍ക്ക് ബാധകമല്ലന്നും ശബരിമലയില്‍ കോടതി വിധി പാലിക്കുന്ന രീതിയിലുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കും. വനിതാ പോലീസിനെ നിയമിക്കുന്നത് സാഹചര്യം അനുസരിച്ചു പരിഗണിക്കും. ഒറ്റപ്പെട്ട അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാം അതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഐ ജി മനോജ് എബ്രഹാം നേരിട്ട് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.












