പത്തനംതിട്ട: കഴിഞ്ഞദിവസങ്ങളില്‍ ശബരിമലയിലുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമലതലയുള്ള പത്തനംതിട്ട മുന്‍സിഫ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കിയാണു തന്നെ അറസ്റ്റുചെയ്തതെന്ന് ആരോപിച്ച രാഹുല്‍ സന്നിധാനത്തു ഭക്ഷണം കഴിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പൊളിന്‍ കൊണ്ടു മൂടിയാണു കൊണ്ടു പോയതെന്നും പറഞ്ഞു.












