തിരുവനന്തപുരം: 2019ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സര്‍ക്കാര്‍ അവധികള്‍ പ്രഖ്യാപിച്ചു . എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും.
അവധി, തിയതി, ദിവസം എന്ന ക്രമത്തില്‍:
മന്നം ജയന്തി (ജനുവരി രണ്ട്, ബുധന്‍), റിപബ്ളിക് ദിനം (ജനുവരി 26, ശനി), ശിവരാത്രി (മാര്‍ച്ച് നാല്, തിങ്കള്‍), വിഷു (ഏപ്രില്‍ 15, തിങ്കള്‍), പെസഹ വ്യാഴം (ഏപ്രില്‍ 18, വ്യാഴം), ദു:ഖവെള്ളി (ഏപ്രില്‍ 19, വെള്ളി), മേയ് ദിനം (മേയ് ഒന്ന്, ബുധന്‍), ഈദുല്‍ഫിത്തര്‍/ റംസാന്‍* (ജൂണ്‍ 5, ബുധന്‍), കര്‍ക്കടക വാവ് (ജൂലൈ 31, ബുധന്‍), സ്വാതന്ത്ര്യ ദിനം (ആഗസ്റ്റ് 15, വ്യാഴം), ശ്രീകൃഷ്ണ ജയന്തി (ആഗസ്റ്റ് 23, വെള്ളി), അയ്യന്‍കാളി ജയന്തി (ആഗസ്റ്റ് 28, ബുധന്‍), മുഹറം* (സെപ്തംബര്‍ 9, തിങ്കള്‍), ഒന്നാം ഓണം (സെപ്തംബര്‍ 10, ചൊവ്വ), തിരുവോണം (സെപ്തംബര്‍ 11, ബുധന്‍), മൂന്നാം ഓണം (സെപ്തംബര്‍ 12, വ്യാഴം), നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി (സെപ്തംബര്‍13, വെള്ളി), ശ്രീനാരായണ ഗുരു സമാധി (സെപ്തംബര്‍ 21, ശനി), ഗാന്ധിജയന്തി (ഒക്ടോബര്‍ രണ്ട്, ബുധന്‍), മഹാനവമി (ഒക്ടോബര്‍ 7, തിങ്കള്‍), വിജയദശമി (ഒക്ടോബര്‍ 8, ചൊവ്വ), ക്രിസ്തുമസ് (ഡിസംബര്‍ 25, ബുധന്‍).
ഞായറാഴ്ച വരുന്ന അവധികള്‍: ഡോ. ബി. ആര്‍. അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14), ഈസ്റ്റര്‍ (ഏപ്രില്‍ 21), ബക്രീദ് (ആഗസ്റ്റ് 11), ദീപാവലി (ഒക്ടോബര്‍ 27)
രണ്ടാം ശനിയാഴ്ചയിലെ അവധി: മിലാദി ഷെരീഫ്* (നവംബര്‍ 9)
നിയന്ത്രിത അവധികള്‍: അയ്യാ വൈകുണ്ഠ സ്വാമി ജയന്തി (മാര്‍ച്ച് 12, ചൊവ്വ), വിശ്വകര്‍മ ദിനം (സെപ്തംബര്‍ 17, ചൊവ്വ).
Discussion about this post