ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രണ്ട് ദിവസത്തെ അഫ്ഗാനിസ്താന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, അഫ്ഗാനിസ്താനിലെ പ്രത്യേക പ്രതിനിധി എസ്.കെ.ലാംബ, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പാകിസ്താനില്‍ അല്‍ ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ യു.എസ് വധിച്ച പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ് അഫ്ഗാന്‍ സന്ദര്‍ശിക്കുന്നത്.
അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായുള്ള കൂടിക്കാഴ്ചയില്‍ മേഖലയിലെ വികസനത്തെക്കുറിച്ചും തീവ്രവാദത്തിനിതിരെ ഒന്നിച്ച് പോരാടുന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാട് ഇരുനേതാക്കളും പങ്കുവയ്ക്കുമെന്ന് യാത്ര തിരിയ്ക്കുമുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ മന്‍മോഹന്‍ അറിയിച്ചു. അഫ്ഗാനിസ്താന്‍ അതിന്റെ പുനര്‍നിര്‍മാണത്തില്‍ വിജയിക്കേണ്ടത് മേഖലയുടെ വികസനത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്താനിലെ ജനത ഒരുപാട് അനുഭവിച്ചുകഴിഞ്ഞു. അഫ്ഗാന്‍ ജനതയെ സഹായിക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്-മന്‍മോഹന്‍ പറഞ്ഞു.
Discussion about this post