ബാലസോര്‍: ഇന്ത്യയുടെ വ്യോമപ്രതിരോധ മിസൈലായ അസ്ത്ര ഒറീസയിലെ ചാന്ദിപ്പുരിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നു വിജയകരമായി പരീക്ഷിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
ഇന്നലെയായിരുന്നു ഒറീസയിലെ ചന്ദിപുര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും അസ്‌ത്ര ആദ്യമായി പരീക്ഷിച്ചത്. ഇന്ന് രാവിലെ 10.32നാണ് രണ്ടാമത് വിക്ഷേപണം നടന്നത്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം നിര്‍മിച്ച അസ്ത്ര ദൃശ്യപരിധിക്കപ്പുറത്തെ ലക്ഷ്യത്തിലേക്കു പ്രയോഗിക്കാന്‍ കഴിയുന്നതാണ്.
80 കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ശത്രുവിമാനങ്ങളെ തകര്‍ക്കാര്‍ കെല്‍പ്പുള്ളതാണ്. 3.8 മീറ്റര്‍ നീളവും 178 എംഎം വ്യാസവുമുള്ള മിസൈലിനു 160 കിലോഗ്രാം ഭാരമുണ്ട്. 15 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിവുള്ളതാണ് അസ്ത്ര. സുഖോയ്-30 എം.കെ.ഐ, മിഗ് 29, തേജസ് എന്നീ വിമാനങ്ങളില്‍ മിസൈല്‍ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.
Discussion about this post