വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വിവരശേഖരണത്തിനായി സംസ്ഥാനത്തു സര്‍വേ ആരംഭിക്കുന്നു. അണ്‍എയ്‌ഡഡ് സ്‌കൂളുകളെ കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് സര്‍വേ.കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം രാജ്യത്തൊട്ടാകെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നടത്തുന്ന വിവരശേഖരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നടപടിക്രമങ്ങള്‍ എസ്‌ഇആര്‍ടിഇ മുഖേനയാണ് ഏകോപിപ്പിക്കുന്നത്. സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വികസനം, നിലവില്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍, ഭാഷകള്‍, സ്‌കൂളിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍, കുട്ടികളുടെ എണ്ണം, അധ്യാപകരുടെ എണ്ണവും പ്രായപരിധിയും യോഗ്യതയും സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം, കെട്ടിടത്തിന്റെ നിലവാരം, കുടിവെള്ള ലഭ്യത, അടിയന്തരാവശ്യങ്ങള്‍, വിദ്യാര്‍ഥികളും സ്‌കൂളും തമ്മിലുള്ള പരമാവധി ദൂരം തുടങ്ങിയ ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് സര്‍വേ.
സ്‌കൂള്‍ പ്രഥമാധ്യാപകര്‍ സര്‍വേഫോറം പൂരിപ്പിച്ചു എഇഒമാര്‍ക്കു കൈമാറണമെന്നു നിര്‍ദേശിച്ചിട്ടുണ്‌ട്. വിവരശേഖരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി എഇഒ തലത്തില്‍ രണ്‌ട് എന്യുമറേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്‌ട്. അംഗീകാരമുള്ള അണ്‍എയ്‌ഡഡ് സ്‌കൂളുകളുടെ സര്‍വേയ്‌ക്കാവശ്യമായ ഫോറങ്ങള്‍ സ്‌കൂള്‍ പ്രഥമാധ്യാപകര്‍ക്ക് എഇഒമാര്‍ മുഖേന നല്‌കിയിട്ടുണ്‌ട്. അംഗീകാരമില്ലാത്ത അണ്‍എയ്‌ഡഡ് സ്‌കൂളുകളുടെ സര്‍വേയ്‌ക്കു ഗ്രാമപഞ്ചായത്തുതലത്തില്‍ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അപേക്ഷാഫോറങ്ങള്‍ ഓഗസ്റ്റ് 15നു മുമ്പു തിരികെ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകളില്‍ ലഭിച്ചിരിക്കണം.
എട്ടുവര്‍ഷത്തിനുശേഷമാണ് രാജ്യത്തൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരശേഖരണം നടത്തുന്നത്. വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് ഓരോ സംസ്ഥാനത്തിനും വിഹിതം അനുവദിക്കുന്നതിനു സര്‍വേയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ മാനദണ്‌ഡമാക്കാനാണ് തീരുമാനം.
Discussion about this post