തിരുവനന്തപുരം: എട്ടാം ക്ലാസ് അധ്യാപകര്‍ക്കായി ഐടി മിഷന്‍ ഉണ്‌ടാക്കിയ ഡിവിഡിയിലെ ലേഖനങ്ങള്‍ വിക്കിപീഡിയായില്‍ നിന്ന് എടുത്തവയാണെന്നും അതിന്റെ ഉള്ളടക്കം അവരുടേതാണെന്നും ഐടി അറ്റ് സ്‌കൂള്‍ പ്രോജക്‌ട് എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ കെ.അന്‍വര്‍ സാദത്ത് വിശദീകരിച്ചു.ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും കൂട്ടിച്ചേര്‍ക്കാനും സൗകര്യം നല്‌കുന്ന വിക്കിപീഡിയായെ പരിചയപ്പെടുത്തുന്നതിനാണ് അങ്ങനെ ചെയ്‌തതെന്നും പത്രക്കുറിപ്പില്‍ വിശദീകരിച്ചു.
ലോകത്തില്‍ ഇത്തരം ഡിവിഡി പുറപ്പെടുവിപ്പിക്കുന്ന ആറാമത്തെ സ്ഥലമാണ് കേരളം. ജൂലൈ ഒമ്പതു മുതല്‍ 11 വരെ പോളണ്‌ടില്‍ നടന്ന വിക്കിമാപ്പിയ കോണ്‍ഫറന്‍സില്‍ ലോകത്തിലെ മുഴുവന്‍ വിക്കി പ്രവര്‍ത്തകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണിതെന്നും പത്രക്കുറിപ്പ് പറയുന്നു.
വിക്കിപീഡിയയില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. ഡിവിഡിയില്‍ സാധിക്കില്ല. അതാണ് ഡയറക്‌ടര്‍ സമ്മതിക്കാത്ത പ്രശ്‌നവും. സെലക്‌ഷനില്‍ അപകാത ഉണ്‌ടായാല്‍ ഡിവിഡിയില്‍ അതു തന്നെ നിലനില്‍ക്കും. സര്‍ക്കാര്‍ പുറപ്പെടുവിപ്പിക്കുന്ന ഡിവിഡിക്കു വിക്കിപീഡിയയുടെ സ്വാതന്ത്ര്യം ഇല്ല. വീക്കിപീഡിയയിലുള്ള പലതും ക്ലാസ് മുറികളില്‍ അപകടം വിതയ്‌ക്കുന്നതുമാണ്.
Discussion about this post