ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം അഴിമതിക്കേസില്‍ ഡി.എം.കെ. നേതാവ് കനിമൊഴിയും കലൈഞ്‌ജര്‍ ടി.വി. എം.ഡി. ശരത്‌കുമാറും സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഹൈക്കോടതിയില്‍ ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുടര്‍ന്നായിരുന്നു ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചത്.
2 ജി കേസില്‍ 200 കോടിയുടെ അഴിമതി ആരോപിച്ച് കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കനിമൊഴിയെയും ശരത്‌കുമാറിനും മേയ് 20 നായിരുന്നു അറസ്‌റ്റ് ചെയ്‌തത്. സി.ബി. ഐ പ്രത്യേക കോടതിയും ഇവരുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
Discussion about this post