തിരുവനന്തപുരം: പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപിള്ള ജയിലിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ് പിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മടങ്ങിയെത്തിയത്.
മകനെതിരെ അന്വേഷണം വന്നപ്പോള്‍ വി.എസും വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വ്യക്തിപരമായി വേട്ടയാടുകയാണെന്ന വി.എസിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ബാലകൃഷ്ണ പിള്ളയുടെ ഈ പ്രതികരണം. ദൈവമുണ്ടെന്ന് ഇതോടെ മനസ്സിലായി. തന്റെ അനുഭവം മകന് വരുമ്പോള്‍ വി.എസ് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post