ന്യൂഡല്‍ഹി: കേരളത്തിലെ 18 സ്‌കൂളുകള്‍ക്കും ആറ് കോളജുകള്‍ക്കും കൂടി ന്യൂനപക്ഷസ്ഥാപന പദവി അനുവദിച്ചു. കോഴിക്കോട് പ്രോവിഡന്‍സ് വിമന്‍സ് കോളജ്, കൊല്ലം ടികെഎം എന്‍ജിനിയറിങ് കോളജ്, തേവര എസ്‌എച്ച് കോളജ്, തൊടുപുഴ ഹോളി ഫാമിലി നഴ്‌സിങ് സ്‌കൂള്‍ തുടങ്ങിയവ പദവി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്‌റ്റിസ് എം.എസ്.എ. സിദ്ദിഖി, അംഗം ഡോ. സിറിയക് തോമസ് എന്നിവരുടേതാണു നടപടി. ചൊവ്വാഴ്‌ച തിരുവല്ല മലങ്കര കത്തോലിക്ക അതിരൂപതയുടെ 27 സ്‌കൂളും എറണാകുളം അങ്കമാലി അതിരൂപതയുടെ മൂന്നു സ്‌കൂളുമുള്‍പ്പെടെ സംസ്‌ഥാനത്തെ 43 വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കു ന്യൂനപക്ഷപദവി നല്‍കാന്‍ തീരുമാനമായിരുന്നു
Discussion about this post