ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസിച്ചു. യേശു ക്രിസ്തുവിന്റെ പവിത്രമായ ചിന്തകള്‍ ദശലക്ഷങ്ങളെ നേര്‍വഴിക്ക് നയിക്കാന്‍ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ തിന്മകളില്‍നിന്നും സ്വതന്ത്രമാക്കുകയും പാവങ്ങളോട് കരുണയുണ്ടാകണമെന്നും പഠിപ്പിച്ചു. ഈ വിശേഷദിവസം സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശക്തിയുണ്ടാകട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും പുറത്തുമുള്ള ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് ആശംസയറിയിക്കുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
Discussion about this post