തിരുവനന്തപുരം: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ സഹകരണ ബാങ്ക് ഹാളിലെ 83-ാം നമ്പര്‍ ബൂത്തില്‍ വീണ്ടും വോട്ടെടുപ്പു നടത്തും. യഥാര്‍ഥ പോളിങ് തുടങ്ങുന്നതിനു മുന്‍പു മോക്ക് പോളിലെ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പ്രിസൈഡിങ് ഓഫിസര്‍ മറന്നതിനെത്തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.
റജിസ്റ്ററില്‍ 715 വോട്ട് ചെയ്തതായി രേഖപ്പെടുത്തിയെങ്കിലും വിവിപാറ്റില്‍ 758 എന്നു കാണിച്ചു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് പ്രിസൈഡിങ് ഓഫിസര്‍ക്കു പിഴവു സംഭവിച്ചത് കണ്ടുപിടിച്ചത്. വോട്ടെടുപ്പു തീയതി തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിക്കും.
Discussion about this post