കൊച്ചി: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുക തന്നെചെയ്യുമെന്നു ഒ.രാജഗോപാല്‍ എംഎല്‍എ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടന്നുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
Discussion about this post