തിരുവനന്തപുരം: നെല്ല് ഉല്‍പാദനം ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലുള്ള സംഭരണപ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
റെക്കോഡ് വിളവാണ് ഈ വര്‍ഷം ലഭിച്ചത്. ഒരു ലക്ഷം ടണ്‍ കൂടി ഇനി കൃഷിക്കാരില്‍ നിന്ന് സംഭരിക്കാനുണ്ട്. വേനല്‍ മഴ വരുന്നതിനു മുമ്പ് മുഴുവന്‍ നെല്ലും സംഭരിക്കുന്നതിന് കൂടുതല്‍ ഗോഡൗണുകള്‍ ഏര്‍പ്പെടുത്തും. നെല്ല് സംഭരണവും സംസ്‌കരണവും സുഗമമായി നടത്തുന്നതിന് മില്ലുടമകളുടെയും കര്‍ഷകരുടെയും പ്രതിനിധികളുമായും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ചര്‍ച്ച നടത്തും.
യോഗത്തില്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ഭക്ഷ്യ-സിവില്‍ സപ്ലൈസ് സെക്രട്ടറി മിനി ആന്റണി, കാര്‍ഷികോല്‍പാദന കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post