ന്യൂഡല്‍ഹി: ഹൈന്ദവതയെ അപമാനിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് ഹരിദ്വാര്‍ പോലീസാണ് കേസെടുത്തത്. ബാബാ രാംദേവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
ഭോപ്പാലില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹിന്ദു വിരുദ്ധ പരാമര്‍ശം ഉന്നയിച്ചത്. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും, മഹാഭാരതവും രാമായണവുമെല്ലാം അക്രമങ്ങള്‍ നിറഞ്ഞതാണെന്നും യെച്ചൂരി പറഞ്ഞു. പിന്നെ എങ്ങനെയാണ് ഹിന്ദുക്കള്‍ അക്രമകാരികള്‍ അല്ലാതാവുകയെന്നും അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബാബാ രാംദേവ് നല്‍കിയ പരാതിയിലാണ് ഹരിദ്വാര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. മതവികാരം വ്രണപ്പെടുത്തുന്നതടക്കം നിരവധി വകുപ്പുകള്‍ എഫ്ഐര്‍ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലായിപ്പോഴും ഹിന്ദുക്കളെ അക്രമിക്കുന്നതാണ് യെച്ചൂരി അടക്കമുള്ള ഇടതുപക്ഷത്തിന്റെ നിലപാടെന്നും, മുഴുവന്‍ ഹിന്ദു സമൂഹത്തോടും യെച്ചൂരി മാപ്പ് ചോദിക്കണമെന്നും ബാബ രാംദേവ് പ്രതികരിച്ചു.
Discussion about this post