തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ മന്ത്രി ജി. സുധാകരന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേരളത്തിലെ കാസര്‍ഗോഡ് ഒഴികെയുള്ള സ്ഥലങ്ങളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെയാണ് മന്ത്രി കത്തയച്ചത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കാണ് സുധാകരന്‍ കത്തയച്ചത്. കേരളത്തില്‍ ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒന്നാം മുന്‍ഗണനാപട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. കാസര്‍ഗോഡ് ഒഴികെയുള്ള സ്ഥലങ്ങളില്‍ പുതിയതായി നിര്‍മാണ പ്രവൃത്തികളും ടെന്‍ഡര്‍ നടപടികളും ആരംഭിക്കാനാകില്ലെന്നാണ് പുതിയ ഉത്തരവ്. ഈ പ്രദേശങ്ങളെ ദേശീയപാത വികസനത്തിന്റെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെതിരെയാണ് മന്ത്രിയുടെ കത്ത്.
Discussion about this post