ദില്ലി: സുപ്രീം കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുന്‍ കോടതി ജീവനക്കാരി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡനപരാതി തള്ളിയതിനെത്തുടര്‍ന്ന് വനിതാ കൂട്ടായ്മയുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. വനിതാ കൂട്ടായ്മയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഇരുപത്തിയഞ്ചോളം പേരെ സുപ്രീംകോടതിയ്ക്ക് മുന്നില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.
വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തരും അടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പാണ് പ്രതിഷേധം ആഹ്വാനം ചെയ്തത്. ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
Discussion about this post