ന്യൂഡല്‍ഹി: 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകള്‍ എണ്ണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ആ ന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മനു അഭിഷേക് സിങ്വി ഹര്‍ജിക്കാര്‍ക്കായി ഹാജരായി.
ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഒരു അസംബ്ലി മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകള്‍ എണ്ണിയാല്‍ മതിയാകും. 25,35 ശതമാനം വോട്ടുകള്‍ എണ്ണിയാലും മതിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായവും കോടതി വകവെച്ചില്ല.
Discussion about this post