തിരുവനന്തപുരം: വിശേഷപ്പെട്ട രത്‌നങ്ങള്‍, തങ്കക്കട്ടികള്‍ അടക്കമുള്ളവ സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് രഹസ്യ കല്ലറകളില്‍ നാലെണ്ണം തുറന്ന് പരിശോധന ആരംഭിച്ചു. കേരള ഹൈക്കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാരുടെ സാന്നിധ്യത്തിലാണ് പരിശോധന തുടങ്ങിയത്.
നൂറ്റാണ്ടുകളായി തുറക്കാതെ സൂക്ഷിക്കുന്ന കല്ലറയിലുള്ള വസ്തുക്കളുടെ കണക്കെടുക്കാന്‍ സുപ്രീം കോടതിയാണ് അടുത്തിടെ ഉത്തരവിട്ടത്. സ്വകാര്യ അന്യായം പരിഗണിച്ചായിരുന്നു ഉത്തരവ്. പരിശോധന നടത്തുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജസ്റ്റിസുമാരായ എം.എന്‍.കൃഷ്ണന്‍, സി.എസ്. രാജന്‍ എന്നിവരെ നിരീക്ഷകരായി സുപ്രീം കോടതി നിയോഗിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ക്ഷേത്ര എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹരികുമാര്‍, ഹര്‍ജിക്കാരന്‍ ടി.പി സുന്ദരരാജന്‍, ആര്‍ക്കിയോളജി വകുപ്പ് പ്രതിനിധികള്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന. പരിശോധനയുടെ ഫലം സുപ്രീം കോടതിയെ അറിയിക്കും.
നാല് കല്ലറകള്‍ മാത്രമെ ഇന്ന് തുറക്കൂ. മറ്റ് രണ്ടെണ്ണം തുറക്കുന്നകാര്യം പിന്നീട് തീരുമാനിക്കും.
ഇക്കാര്യത്തില് കല്ലറകളിലെ നിധിയെക്കുറിച്ചറിയാന് ഭക്തജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കയാണ്.
Discussion about this post