ന്യൂഡല്‍ഹി: ബിജെപി വനിതാ നേതാവ് പ്രിയങ്ക ശര്‍മയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. മോര്‍ഫിംഗ് കേസില്‍ ജാമ്യം ലഭിച്ച പ്രിയങ്ക ശര്‍മയെ ഉടന്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി അറിയിച്ചു. അതേസമയം, പ്രിയങ്ക ശര്‍മയെ വിട്ടയച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബുധനാഴ്ച രാവിലെ 9.30ന് തന്നെ അവരെ വിട്ടയച്ചുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. യുവമോര്‍ച്ച നേതാവായ പ്രയങ്ക ശര്‍മ്മക്ക് സുപ്രീംകോടതി ഉപാധികളോടെ കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്. ഹൗറയില്‍ യുവമോര്‍ച്ചയുടെ കണ്‍വീനറായ പ്രിയങ്ക ശര്‍മ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ചിത്രത്തില്‍ മമത ബാനര്‍ജിയുടെ മുഖം മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. സംഭവത്തില്‍ ഹൗറ സൈബര്‍ ക്രൈംബ്രാഞ്ചാണ് പ്രിയങ്കയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്.
Discussion about this post