കാസര്‍ഗോഡ്: ഞായറാഴ്ച റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് വനിതാ ജീവനക്കാരിയെ നിയോഗിച്ചെന്നും കളക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post