Friday, October 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വോട്ടെണ്ണല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

by Punnyabhumi Desk
May 21, 2019, 04:50 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതു കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ റൂമുകള്‍ ഒരുക്കിയിട്ടുണ്ട്.
23ന് നടക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. തപാല്‍ വോട്ടുകള്‍ ആയിരിക്കും ആദ്യമെണ്ണുക. അതോടൊപ്പം ഇ.ടി.പി.ബി.എസ് വഴി ലഭിച്ച സര്‍വീസ് വോട്ടുകള്‍ സ്‌കാനിംഗ് ആരംഭിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടുമണിവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണാന്‍ ഉള്‍പ്പെടുത്തും.

കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍മാര്‍, ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍, ഒബ്സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി/ഇലക്ഷന്‍ ഏജന്റ്/ കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമായിരിക്കും വോട്ടെണ്ണല്‍ ഹാളുകളില്‍ പ്രവേശനമുള്ളത്.
പരമാവധി 14 കൗണ്ടിംഗ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ കമ്മീഷന്റെ അനുമതിയോടെ സജ്ജീകരിക്കും. നാല്കൗണ്ടിംഗ് ടേബിളുകളാണ് പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ എണ്ണുന്നതിന് നിര്‍ദ്ദേശിച്ചിട്ടുള്ളതെങ്കിലും കൂടുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്ള സ്ഥലങ്ങളില്‍ കമ്മീഷന്‍ അനുവാദത്തോടെ കൂടുതല്‍ ടേബിളുകള്‍ ഒരുക്കും. പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ എണ്ണുന്ന കൗണ്ടിംഗ് ടേബിളുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ ഒരു ടേബിളില്‍ ഒരു ഏജന്റ് എന്ന കണക്കില്‍ ഏര്‍പ്പെടുത്താം.
മൊത്തംലഭിച്ച പോസ്റ്റല്‍ ബാലറ്റുകളേക്കാള്‍ കുറവാണ് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ മാര്‍ജിന്‍ എങ്കില്‍ പോസ്റ്റല്‍ ബാലറ്റുകള്‍വീണ്ടും എണ്ണി ഉറപ്പാക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യും.

ഒരു റൗണ്ടിലെ എല്ലാ ഇ.വി.എമ്മുകളും എണ്ണി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റൗണ്ട് ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ ഇ.വി.എമ്മുകള്‍ എണ്ണാന്‍ തുടങ്ങുകയുള്ളൂ.
ഓരോ കണ്‍ട്രോള്‍ യൂണിറ്റിലെയും സീലുകള്‍ (പിങ്ക് പേപ്പര്‍ സീല്‍, ഔട്ടര്‍ പേപ്പര്‍ സീല്‍, സ്പെഷ്യല്‍ടാഗ്, ഗ്രീന്‍ പേപ്പര്‍ സീല്‍) പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും അവയിലെ വോട്ടെണ്ണല്‍ തുടങ്ങുന്നത്.
ഓരോ റൗണ്ടും തീര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നിരിക്ഷകന്‍ റാന്‍ഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് ഇ.വി.എംകള്‍ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. വോട്ടിംഗ്മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പര്‍സ്ലിപ്പുകള്‍ എണ്ണാന്‍ തുടങ്ങുന്നത്.
വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് നാല് സാഹചര്യങ്ങളിലാണ്. കണ്‍ട്രോള്‍യൂണിറ്റിലെ ഡിസ്പ്ലേ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാന്‍ കമ്മീഷന്‍ ഉത്തരവായ പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍, 1961-ലെ ഇലക്ഷന്‍ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56(ഡി) പ്രകാരം സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ, കൗണ്ടിംഗ് ഏജന്റോ ആവശ്യപ്പെടുന്ന ബൂത്തുകളില്‍ എല്ലാ വസ്തുതകളും പരിശോധിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് ബോധ്യമുള്ള സാഹചര്യങ്ങളില്‍, ലോകസഭാ മണ്ഡലത്തിലെ ഓരോ അസംബ്ലി സെഗ്മെന്റുകളിലെയും നറുക്കിട്ടെടുക്കുന്ന അഞ്ചു ബൂത്തുകളില്‍ എന്നീ സാഹചര്യങ്ങളിലാണ് വിവിപാറ്റ് എണ്ണേണ്ടിവരിക.

1961-ലെ ഇലക്ഷന്‍ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 56 ഡി (4ബി) പ്രകാരം വോട്ടിംഗ് മെഷീനിലെ ഫലവും വിവിപാറ്റ് പേപ്പര്‍ സ്ലിപ്പ് എണ്ണവും തമ്മില്‍ വ്യത്യാസം ഉണ്ടെങ്കില്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പ് എണ്ണമായിരിക്കും അന്തിമം. വിവിപാറ്റ്സ്ലിപ്പുകള്‍ എണ്ണുന്നതിനുള്ള ജീവനക്കാരെ ആവശ്യമെങ്കില്‍ പ്രത്യേകമായി നിയമിക്കും. വിവിപാറ്റ്സ്ലിപ്പുകള്‍ എണ്ണുന്നതിനായി എല്ലാ വോട്ടെണ്ണല്‍ ബൂത്തുകളിലും പ്രത്യേകം വിവിപാറ്റ് കൗണ്ടിംഗ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഔദ്യോഗിക വീഡിയോ ക്യാമറ മാത്രമേ കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിക്കാന്‍ അനുമതിയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ കൗണ്ടിംഗ് ഹാളില്‍ ക്യാമറ സ്റ്റാന്‍ഡ് കൊണ്ടുപോകാന്‍ പാടില്ല. ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ച മീഡിയാ പാസ്സുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൗണ്ടിംഗ് ഹാളില്‍ വീഡിയോ ക്യാമറ ഉപയോഗിക്കാം. അപ്രകാരം എടുക്കുന്ന വീഡിയോ ക്ലിപ്പിംഗുകളില്‍ പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം., വിവിപാറ്റുകള്‍ എന്നിവയിലെ യഥാര്‍ത്ഥ വോട്ടുകള്‍ കവര്‍ ചെയ്യാന്‍ പാടില്ല. സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥര്‍, റിട്ടേണിംഗ് ഓഫീസര്‍/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ കൗണ്ടിംഗ് ഹാളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വോട്ടെണ്ണല്‍ നടപടികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies