ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി കേവലഭൂരിപക്ഷം പിന്നിട്ടിരിക്കുന്നു. രാജ്യത്ത് വന്‍ ബിജെപി തരംഗമാണ് അലയടിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യമാണ് എന്‍ഡിഎ സ്വന്തമാക്കിയിരിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പാര്‍ട്ടികള്‍ ഏറെ പിന്നിലാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
യുപിഎ 102ലധികം സീറ്റുകളിലാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബിജെപിക്കെതിരെ രൂപം കൊണ്ട എസ്പി-ബിഎസ്പി സഖ്യം ബിഹാറിലും ഉത്തര്‍പ്രദേശിലും തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബംഗാളിലും ബിജെപി മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ 10ഓളം ഏജന്‍സികള്‍ നടത്തിയ എക്സിറ്റ് പോളുകളിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു. ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് പല സര്‍വേകളും പ്രവചിച്ചിരുന്നു.
Discussion about this post