തിരുവനന്തപുരം: സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ മരവിപ്പിച്ചു. കെവിന്‍ വധക്കേസിലാണ് എംഎസ് ഷിബു സസ്‌പെന്‍ഷനിലായിരുന്നത്.
എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ 28നാണ് എംഎസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐ ജി ഉത്തരവിറക്കിയത്. നടപടി വിവാദമായത്തോടെ, എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയിരുന്നു.
Discussion about this post