Saturday, July 12, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വെള്ളത്തിന്റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 1, 2019, 02:51 pm IST
in കേരളം

തിരുവനന്തപുരം: വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസംരക്ഷണം സാധ്യമായാല്‍ കൃഷിയില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയില്‍ നല്ല കുതിച്ചുചാട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയം അല്‍പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. നമ്മള്‍ തുനിഞ്ഞിറങ്ങിയാല്‍ കാര്‍ഷികാഭിവൃദ്ധി സാധ്യമാകും.  ജലം ശുദ്ധമാകുന്നതിന് മാലിന്യസംസ്‌കരണം അവിഭാജ്യഘടകമാണ്. ഉറവിടമാലിന്യസംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനികതരം മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സാധ്യമാണെന്ന് വിദേശസന്ദര്‍ശനവേളയിലെ സ്വന്തം അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
ജലസംരക്ഷണത്തില്‍ ശാസ്ത്രീയമായ സമീപനമുണ്ടാകണം. കുട്ടികള്‍ മുതല്‍ ഇക്കാര്യത്തില്‍ അവബോധം പൊതുബോധമായി വളര്‍ത്തണം.  ജലസംരക്ഷണത്തിന്റെ കാര്യത്തില്‍ നല്ല ഇടപെടല്‍ നടത്താന്‍ നമുക്കായി. ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ മികച്ച ഫലമുണ്ടായിട്ടുണ്ട്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. വിദേശസന്ദര്‍ശനത്തിനിടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയില്‍ അവര്‍ പറഞ്ഞത് നമ്മുടെ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ചാണ്. കട്ട പിടിച്ച് മാലിന്യം കിടന്നിരുന്ന നെതര്‍ലാന്‍ഡ്‌സിലെ നദികള്‍ വീണ്ടെടുത്ത് സംരക്ഷിച്ച ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാധ്യമായതല്ല ഇതെല്ലാം എന്നതിന് ഉദാഹരണമാണിത്. നമ്മെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ലോകത്തിന് വലിയ മതിപ്പാണ്. അവര്‍ വരുമ്പോള്‍ പ്രകൃതിയെ നേരിട്ടറിയാനാണ് വരുന്നത്. അവരില്‍നിന്ന് മോശം അഭിപ്രായം വരുന്ന നിലയുണ്ടാകരുത്. ഒട്ടേറെ നദികള്‍ വീണ്ടെടുക്കാന്‍ നമുക്കായി. പ്രളയകാലത്ത് ഈ നദികളിലൂടെ വെള്ളം ഒഴുകി. തദ്ദേശസ്ഥാപനങ്ങള്‍ക്കും നല്ല രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞിട്ടുണ്ട്. നവകേരളത്തില്‍ വെള്ളവും വായുവും എല്ലാം ശുദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടില്‍ ഉപയോഗയോഗ്യമായ ജലത്തില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് നാം ഉപയോഗിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. കൃഷിക്ക് കൃത്യമായ ജലസേചനം നടത്തിയാല്‍ വിളയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. കമ്മ്യൂണിറ്റി ഇറിഗേഷന്‍ സാധ്യതയുള്‍പ്പെടെ തദ്ദേശസ്ഥാപനങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ ജലസംരക്ഷണ അനുഭവങ്ങള്‍ ചേര്‍ത്തൊരുക്കിയ പുസ്തകം ‘തെളിനീരിന്റെ വിജയഗാഥ’യുടെ പ്രകാശനം തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ ജെയിംസ് മാത്യു എം.എല്‍.എയ്ക്ക് നല്‍കി നിര്‍വഹിച്ചു.
ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമാണ് മാലിന്യസംസ്‌കരണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മാലിന്യപ്രശ്‌നം പരിഹരിക്കുക എന്നത് വികസനപ്രശ്‌നമായി കാണണം. കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ ആവേശകരമായ നിരവധി മാതൃകകള്‍ സൃഷ്ടിക്കാന്‍ ഹരിതകേരളം മിഷനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിതകേരളം മിഷന്‍ പുറത്തിറക്കിയ ‘ഹരിതദൃഷ്ടി’ മൊബൈല്‍ ആപ്പ് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രകാശനം ചെയ്തു. നമ്മുടെ ജലസ്രോതസ്സുകള്‍ തിരിച്ചുപിടിക്കാനായാല്‍ കൃഷിയും വളര്‍ത്താനാകും. പരസ്പരം ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാനായതാണ് ഹരിതകേരളം വിജയഗാഥകള്‍ക്ക് കാരണം. ശാസ്ത്രീയമായ രീതികളിലൂടെ തന്നെ നെല്‍കൃഷി ഉള്‍പ്പെടെ വിവിധ കൃഷികള്‍ തിരികെകൊണ്ടുവരാനായി. ഇതുമാത്രമല്ല, ഭൂഗര്‍ഭ ജലത്തിന്റെ അളവും ഇതിലൂടെ വര്‍ധിപ്പിക്കാനായി. വരുംതലമുറയ്ക്ക് വേണ്ടിയുള്ള വികസന കാഴ്ചപ്പാടോടെയാണ് ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖ-പുരാവസ്തു,പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചടങ്ങില്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഗുരുപൂര്‍ണിമ: ജീവിതത്തില്‍ ഗുരുവിന്റെ പ്രാധാന്യം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies