തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഗുരുവായൂരിലെത്തിയത്. ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
താമരപ്പൂവ് കൊണ്ട് തുലാഭാരം, കളഭചാര്‍ത്ത്, നെയ് സമര്‍പ്പണം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ അദ്ദേഹം നടത്തി. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചുവെന്ന് ക്ഷേത്ര ദര്‍ശനത്തിനു ശേഷം മോദി ട്വീറ്റ് ചെയ്തു.
Discussion about this post