തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ ഇടതു യുവജന സംഘടനകള്‍ നടത്തിയ നിയമസഭ , സെക്രട്ടേറിയറ്റ് മാര്‍ച്ചുകളില്‍ സംഘര്‍ഷം. പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസിനു നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തി വീശി പ്രവര്‍ത്തകരെ ഓടിച്ചു. യൂണിവേഴ്‌സിറ്റി കോളജിനുള്ളില്‍ നിന്നും പൊലീസിനു നേരെ കല്ലേറുണ്ടായി. നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി, കണ്ണീര്‍ വാതകം പ്രയോഗിച്ചു.
തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഓടിക്കയറിയ വിദ്യാര്‍ത്ഥികളെ പോലീസ് പിന്തുടര്‍ന്ന് നിയന്ത്രിക്കുകയായിരുന്നു. സംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post