തിരുവനന്തപുരം: പൊതുവിദ്യാഭ്യായജ്ഞത്തിലൂടെ ആധുനികവിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ഹബ്ബായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. ഈ വര്‍ഷത്തെ ചാലക്കുടി എം .എല്‍ .എ യുടെ പ്രതിഭാപുരസ്‌ക്കാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെതന്നെ ഏറ്റവും ആധുനികമായ പാഠ്യപദ്ധതിയായ ടെക്നോളോജിക്കല്‍ പെഡഗോജി ആണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും ലോകത്തിലെ വൈജ്ഞാനിക രംഗത്തേക്ക് സമഗ്രസംഭവന നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും അനുമോദിച്ചു. ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ച ശ്വേതാ കെ വിജയന്‍, അഞ്ജന എസ് കുമാര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി ‘മുഖാമുഖം’ നടത്തി.
Discussion about this post