തോട്ടുവ: ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണം, ധ്വജപ്രതിഷ്‌ഠ, ഉല്‍സവം എന്നിവ ജൂലൈ രണ്ടു മുതല്‍ 15 വരെ നടക്കും. രണ്ടിന് രാവിലെ ആറിന് ഗണപതിഹോമം, സുകൃതഹോമം, വൈകിട്ട് 4.30ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്‌മീഭായി തമ്പുരാട്ടി ചുറ്റമ്പല സമര്‍പ്പണം നിര്‍വഹിക്കും.
അഞ്ചിന് ഹിന്ദുമത സമ്മേളനം തിരുവനന്തപുരം സ്‌കൂള്‍ ഓഫ് ഭഗവദ്‌ഗീത ഡയറക്‌ടര്‍ ഉദ്‌ഘാടനം ചെയ്യും. ക്ഷേത്ര തന്ത്രി താഴമണ്‍മഠം കണ്‌ഠര് രാജീവര് അനുഗ്രഹ പ്രഭാഷണം നടത്തും.മൂന്നിന് രാവിലെ എട്ടിന് ധ്വജപ്രതിഷ്‌ഠ, നന്ദികേശ പ്രതിഷ്‌ഠ, കലശാഭിഷേകം, അഷ്‌ടബന്ധകലശം. ആറിന് ഉച്ചയ്‌ക്ക് 12ന് കൊടിയേറ്റ് സദ്യ, രാത്രി 7.30ന് ക്ഷേത്ര തന്ത്രി താഴമണ്‍മഠം കണ്‌ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്.
എട്ടിന് രാത്രി ഒന്‍പതിന് ദ് റിഥം ഓഫ് കേരള, ഒന്‍പതിന് വൈകിട്ട് നാലിന് വാഹനഘോഷയാത്ര, 11ന് രാത്രി എട്ടിന് കഥകളി, 12ന് രാത്രി ഒന്‍പതിന് ഹാസ്യനൃത്തോല്‍സവം, 14ന് രാവിലെ 11ന് ഉല്‍സവബലി, ഒന്നിന് ഉല്‍സവബലി ദര്‍ശനം, വൈകിട്ട് ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി. എസ്. ശിവകുമാര്‍ ഉദ്‌ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാത്രി 10ന് പള്ളിവേട്ട. 15ന് വൈകിട്ട് മൂന്നിന് കെട്ടുകാഴ്‌ച, രാത്രി ഏഴിന് ആറാട്ടുബലി, 7.30ന് ആറാട്ട് എഴുന്നള്ളത്ത്, 10ന് ആറാട്ടു തിരിച്ചുവരവ്, 11ന് നൃത്തനാടകം എന്നിവയാണ് പരിപാടികള്‍.
Discussion about this post