കൊച്ചി: ഗോശ്രീ റോഡില്‍ ഡിപി വേള്‍ഡിന് മുന്‍വശം മേല്‍പ്പാലത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ച് സുരക്ഷിതത്വം വിലയിരുത്തിയ ശേഷം ഗതാഗതം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
പാലത്തിന്റെ തകരാര്‍ പഠിച്ച് വേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധര്‍ എത്തിയിട്ടുണ്ട്. അവരുടെ നിര്‍ദേശപ്രകാരം ബന്ധപ്പെട്ട ഏജന്‍സികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. പാലവുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖ ട്രസ്റ്റ്, നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികള്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
Discussion about this post